കൊച്ചി: സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന അമേരിക്ക, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ പരിശോധന കര്‍ശനമാക്കി. വസ്തുക്കളുടെ വില കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. ഇതേത്തുടര്‍ന്ന്, കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്ത 96 ടണ്‍ കശുവണ്ടി അമേരിക്ക തിരിച്ചയച്ചു.
ക്ലോറോഫിനോള്‍ എന്ന രാസവസ്തുവിന്റെ അംശം കൂടിയതാണ് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. മൊത്തം ആറ് കണ്ടെയ്‌നറുകളാണ് കഴിഞ്ഞ ദിവസം തിരിച്ചയച്ചിരിക്കുന്നത്. നേരത്തെ 15 കണ്ടെയ്‌നര്‍ (300 ടണ്‍) തിരിച്ചയച്ചിരുന്നു. പരിശോധന കര്‍ശനമാക്കുന്നതോടെ കൂടുതല്‍ കശുവണ്ടി തിരിച്ചയക്കപ്പെടുമെന്ന് ആശങ്കയുണ്ട്.
ക്രിസ്മസ് സീസണ്‍ കൂടി ലക്ഷ്യംവച്ച് കയറ്റിയയച്ച കശുവണ്ടിയാണ് തിരിച്ചയച്ചിരിക്കുന്നത്.....
No comments:
Post a Comment