അമേരിക്കയിലെയും ബ്രിട്ടനിലെയും നഗരങ്ങളില്‍ ആരാധകര്‍ക്ക് ഉത്സവമൊരുക്കി, ബച്ചന്‍ കുടുംബം നടത്തിയ 'അവിസ്മരണീയ യാത്ര' ഇനി ഇന്ത്യന്‍ നഗരങ്ങളിലേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബച്ചന്റെ ജന്മദിനമായ ഒക്ടോബര്‍ 11ന് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളിലാണ് ബച്ചന്‍കുടുംബം പര്യടനം നടത്തുക. ആദ്യഘട്ടത്തില്‍ ഏതെങ്കിലുമൊരു നഗരത്തില്‍ 'പരീക്ഷണാര്‍ഥം' യാത്രയൊരുക്കിയശേഷം അതിന്റെ പ്രതികരണം മനസിലാക്കിയാവും മറ്റു മെട്രോകളിലേക്കുള്ള പരിപാടി നിശ്ചയിക്കുക.
ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ 'വിസ്‌ക്രാഫ്റ്റി'നാണ് അവിസ്മരണീയ യാത്രയുടെ ചുമതല. സുരക്ഷ മുതല്‍ ധനവിനിയോഗ കാര്യങ്ങള്‍വരെ ക്രമപ്പെടുത്തുന്ന ജോലിയിലാണ് കമ്പനിയിപ്പോള്‍.....
No comments:
Post a Comment