Friday, October 10, 2008

'അല' ചലച്ചിത്രമേള തുടങ്ങി


കോഴിക്കോട്: അഞ്ചാമത് 'അല' ഹൃസ്വ ചലച്ചിത്രമേള നവാഗതസംവിധായകനുള്ള ദേശീയപുരസ്‌കാരം നേടിയ മധു കൈതപ്രം ഉദ്ഘാടനം ചെയ്തു. 'അല' പ്രസിഡന്റ് ജെ.ആര്‍. പ്രസാദ് അധ്യക്ഷതവഹിച്ചു. ഗിരീഷ് പുത്തഞ്ചേരി, യു.കെ. കുമാരന്‍, ടി.എച്ച്. കോടമ്പുഴ, ഭാസി മലാപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.

'അല' നടത്തിയ തിരക്കഥാ ശില്പശാലയില്‍ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ട ഷാജി മാത്യുവിന് വി.ആര്‍. സുധീഷ് ഉപഹാരം നല്‍കി. 'അല' ജനറല്‍ സെക്രട്ടറി പി.എം. ചന്ദ്രശേഖരന്‍ സ്വാഗതവും എന്‍.പി. വത്സരാജ് നന്ദിയും പറഞ്ഞു.

'അഗ്രഹാരങ്ങളുടെ വിലാപം' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് നാലുദിവസത്തെ മേള ആരംഭിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമുള്‍പ്പെടെ നൂറ്റിനാല്പതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.....


No comments: