ബോളിവുഡിലെ 'നിത്യഹരിത സുന്ദരി'യെന്ന വിശേഷണത്തിന് അര്‍ഹയായ നടി രേഖ ആത്മകഥാരചനയുടെ പണിപ്പുരയില്‍. സംഭവബഹുലമായ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകള്‍ അന്തമറ്റ ആരാധകര്‍ക്ക് മുന്നില്‍ മറയേതുമില്ലാതെ തുറന്നുവെക്കാനുള്ള ശ്രമമാവും ഇതിലൂടെ ബോളിവുഡ് സുന്ദരി നടത്തുകയെന്ന് കരുതപ്പെടുന്നു.
13-ാം വയസ്സില്‍ ക്യാമറയ്ക്കുമുന്നില്‍ എത്തിയതു മുതലുള്ള അനുഭവങ്ങളും പാളിച്ചകളും ആത്മകഥയിലൂടെ അനാവരണം ചെയ്യാനാണ് നിലവില്‍ അഭിനയരംഗത്തു നിന്ന് ഏറെക്കുറെ മാറിനില്‍ക്കുന്ന രേഖയുടെ ശ്രമം. ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സംഭാവനകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (ഐ.എം.പി.പി.എ.) പുരസ്‌കാരം നല്‍കി അടുത്തിടെ രേഖയെ ആദരിക്കുകയുണ്ടായി.....
No comments:
Post a Comment