പാലക്കാട്: മഴയുടെ രൗദ്രതാളങ്ങള്‍ രാപ്പാടിയെ വിഴുങ്ങുമ്പോള്‍ വയലിനില്‍ രാഗവര്‍ഷമൊഴുക്കി സംഗീതാസ്വാദകരെ മൂടുകയായിരുന്നു ആതിര കോടമ്പള്ളി. 21-ാം വയസ്സില്‍ താന്‍ എത്തിനില്‍ക്കുന്ന ഉയരങ്ങളെക്കുറിച്ച് പൂര്‍ണബോധ്യമുള്ളതായി ആതിരയുടെ വേദിയിലെ പ്രകടനം തെളിയിച്ചു.
സാരംഗരാഗത്തില്‍ വര്‍ണത്തോടെ തുടങ്ങിയ വയലിന്‍കച്ചേരി അവസാനിച്ചത് 'ഹിന്ദോള'ത്തില്‍ രാഗം താനം പല്ലവിയോടെയാണ്.
മൃദംഗത്തിലും തവിലിലും മേളപ്പെരുക്കത്തിന്റെ പുതിയമാനങ്ങള്‍ സൃഷ്ടിക്കാന്‍ പാലക്കാട് മഹേഷ്‌കുമാറിനും (മൃദംഗം) മദ്രാസ് ശേഖറിനും 'ഹിന്ദോള'ത്തിലുള്ള ഇനം അവസരമൊരുക്കി.
'ഹംസധ്വനി'യില്‍ 'വാതാപി'ക്കുശേഷം ദ്വിജാവന്തിരാഗത്തില്‍ 'അഖിലാണ്ഡേശ്വരി'യുടെ അവതരണം ഹൃദ്യമായ രാഗവിസ്താരംകൊണ്ടുതന്നെ ആസ്വാദകമനം കവര്‍ന്നു.....
No comments:
Post a Comment