Sunday, October 05, 2008

ടി ആര്‍ എസ് ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും


ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആന്ധ്രാപ്രദേശില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് തെലുങ്കാന രാഷ്ട്രസമിതി നേതാവ് ചന്ദ്രശേഖര റാവു പറഞ്ഞു.

ഡല്‍ഹിയില്‍ ഇടതുനേതാക്കളായ പ്രകാശ് കാരാട്ട് സീതാറാം യെച്ചൂരി എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചന്ദ്രശേഖര റാവു.

പ്രത്യേക തെലുങ്കാന സംസ്ഥാനം വേണമെന്ന തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെങ്കിലും ഇടതുപക്ഷവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തടസ്സമില്ലെന്നും റാവു പറഞ്ഞു. ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഒരു രാഷ്ട്രീയസഖ്യത്തിന് തടസ്സമില്ലെന്ന് സി പി എം നേതാവ് സീതാറാം യെച്ചൂരിയും വ്യക്തമാക്കി.

ചിരഞ്ജീവിയുടെ പാര്‍ട്ടിയായ പ്രജാരാജ്യവുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന കാര്യം പിന്നീട് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖര റാവു പറഞ്ഞു.....


No comments: