ബെര്‍ലിന്‍: ജര്‍മ്മന്‍ ബാങ്കായ ഹൈപ്പോ റിയല്‍ എസ്‌റ്റേറ്റിനും കാലിടറുന്നു. 350 കോടി യൂറോയുടെ രക്ഷാപദ്ധതിക്ക് ബാങ്കിങ് കണ്‍സോര്‍ഷ്യം അനുമതി നിഷേധിച്ചതോടെ ബാങ്കിന്റെ സ്ഥിതി പരിതാപകരമായി. ജര്‍മ്മനിയിലെ ഏറ്റവും വലിയ സാമ്പത്തിക രക്ഷാ പദ്ധതിയായിരുന്നു ഇത്.
അടുത്ത ആഴ്ചയോടെ ബാങ്കിന് 200 കോടി രൂപയെങ്കിലും ലഭിച്ചാലെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാകൂ എന്നാണ് സാമ്പത്തിക മാധ്യമങ്ങള്‍ കണക്കുകൂട്ടുന്നത്. അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ച യൂറോപ്പിലേക്കും കൂടി വ്യാപിച്ചിരിക്കുകയാണ്.
No comments:
Post a Comment