ന്യൂയോര്‍ക്ക്: ജമ്മു കാശ്മീരിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദികളാണെന്ന് പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പറഞ്ഞു. ഇതാദ്യമായാണ് ഒരു മുതിര്‍ന്ന പാക് നേതാവില്‍ നിന്നും ഇത്തരമൊരു പ്രസ്താവന വരുന്നത്. ഇന്ത്യ ഒരിക്കലും പാകിസ്താന് ഒരു ഭീഷണിയായിരുന്നില്ല. 'ഞങ്ങളുടെ രാജ്യം ആഗോള തലത്തില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ ഭയക്കുന്നുമില്ല'-വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ സര്‍ദാരി പറഞ്ഞു.
സര്‍ദാരിയുടെ മുന്‍ഗാമിയായിരുന്ന മുഷ്‌റഫ് പോലും കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ സ്വാതന്ത്ര്യ സമര പോരാളികളായിട്ടാണ് വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യ-അമേരിക്ക ആണവക്കരാറിനോട് എതിര്‍പ്പില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി സര്‍ദാരി കൂട്ടിച്ചേര്‍ത്തു.....
No comments:
Post a Comment