ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വിസ നല്‍കാതിരുന്നതിനെക്കുറിച്ച് അന്വേഷിക്കാമെന്ന് കോണ്ടലീസ റൈസ്. ഇന്നലെ അദ്വാനിയുമായി നടത്തിയ ചര്‍ച്ചയിലാണ് റൈസ് ഇക്കാര്യം പറഞ്ഞത്.
വിസ നല്‍കാതിരുന്നതിനെതിരെ പരാതിയായിട്ടല്ല ഇക്കാര്യം പരാമര്‍ശിച്ചതെന്ന് അദ്വാനി പറഞ്ഞു. വിസക്കായി മോഡി പുതിയ അപേക്ഷ നല്‍കിയിരുന്നില്ല. മോഡിക്ക് നേരത്തെ തന്നെ സാധുവായ വിസ ഉണ്ടായിരുന്നു. എന്നിട്ടും അമേരിക്കന്‍ അധികാരികള്‍ വിസ നിഷേധിച്ച് നിലപാട് എടുത്തതിനെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment