Sunday, October 05, 2008

ഡോ. പുതുശ്ശേരി രാമചന്ദ്രന് വള്ളത്തോള്‍ പുരസ്‌കാരം


(+01217072+)തിരുവനന്തപുരം: ഇത്തവണത്തെ വള്ളത്തോള്‍ പുരസ്‌കാരത്തിന് കവി ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി. 1,11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

വള്ളത്തോളിന്റെ ജന്‍മദിനമായ ഒക്ടോബര്‍ 16 ന് കോട്ടയത്ത് പുരസ്‌കാരം നല്‍കും.

ആര്‍. രാമചന്ദ്രന്‍നായര്‍, ഡോ. എം. എം. ബഷീര്‍, പ്രൊഫ. എം. തോമസ് മാത്യു, എം. എം. വാസുദേവന്‍ പിള്ള, എം. ജി. ശികുമാര്‍ എന്നിവരാണ് അവാര്‍ഡ് നിര്‍ണയിച്ചത്.


No comments: