ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ബജ്‌റങ്ദളിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ സംസ്ഥാനങ്ങള്‍ നിരീക്ഷിക്കണം. ആവശ്യമെങ്കില്‍ നിരോധിക്കാനും സംസ്ഥാനം തയ്യാറാകണം. എന്തുവിലകൊടുത്തും സാമുദായിക ഐക്യം നിലനിര്‍ത്താന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
No comments:
Post a Comment