Sunday, October 05, 2008

നാനോ സംഘം കര്‍ണാടകയിലെത്തി


ബാഗ്ലൂര്‍: നാനോ ഫാക്ടറിക്കായി ടാറ്റാ സംഘം കര്‍ണാകടയിലെ ധാര്‍വാഡ് സന്ദര്‍ശിച്ചു. ടാറ്റാ മോട്ടേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ജി രവി കാന്തും മുതിര്‍ന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രി യദിയൂരപ്പയെ കണ്ടശേഷമാണ് ധര്‍വാഡിലെത്തിയത്.

ഫാക്ടറിക്കായി ആയിരം ഏക്കര്‍ സ്ഥലമാണ് ടാറ്റയ്ക്ക് ആവശ്യമുള്ളത്. സ്ഥലവും അനുബന്ധസൗകര്യങ്ങളും നല്‍കാമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനം.

വ്യവസായ മന്ത്രി മുരുഗേഷ് നിരാനിയും ടാറ്റാ സംഘത്തോടൊപ്പം ധര്‍വാഡിലെത്തിയിരുന്നു. ഇവിടെ സര്‍ക്കാരിന്റെ കൈവശം 500 ഏക്കറുണ്ടെന്നും ബാക്കി 500 ഏക്കര്‍ കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു.

സിംഗൂരില്‍ നിന്നും ഫാക്ടറി മാറ്റുകയാണെന്ന് കഴിഞ്ഞ ദിവസം രത്തന്‍ ടാറ്റ പ്രഖ്യാപിച്ചിരുന്നു.


No comments: