Sunday, October 05, 2008

മുഹമ്മദ് കമ്മിറ്റിക്ക് ഒന്നുമറിയില്ലെന്ന് മന്ത്രി ജി സുധാകരന്‍


തൃശൂര്‍: സഹകരണ മേഖലയിലെ മെഡിക്കല്‍ കോളേജുകളെക്കുറിച്ച് ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റിക്ക് ഒന്നുമറിയില്ലെന്ന് സഹകരണമന്ത്രി ജി സുധാകരന്‍ പറഞ്ഞു.

വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കുന്ന ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി സാങ്കേതികമായി ഫീസ് നിര്‍ണയിച്ചാല്‍ മാത്രം പോരാ സഹകരണ മെഡിക്കല്‍ കോളേജുകളെക്കുറിച്ചും പഠിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ പലിശരഹിത വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വര്‍ഷം തോറും ഗ്രാന്റ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി പറഞ്ഞതുകൊണ്ട് മാത്രമാണ് മുഹമ്മദ് കമ്മിറ്റി ഫീസ് അംഗീകരിച്ചതെന്നും ജി സുധാകരന്‍ പറഞ്ഞു.....


No comments: