Friday, October 24, 2008

അഭിമുഖം: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സംഘര്‍ഷം


തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍.ഡി ക്ലാര്‍ക്ക് അഭിമുഖം ഇന്ന് നടക്കാനിരിക്കെ ബോര്‍ഡ് ആസ്ഥാനത്തിനു മുന്നില്‍ സംഘര്‍ഷം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രസിഡന്‍റിന്റെ മുറിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പോലീസെത്തി പ്രവര്‍ത്തകരെ നീക്കം ചെയ്തു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബോര്‍ഡ് ആസ്ഥാനത്തിന്റെ കവാടങ്ങളില്‍ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഇവരുടെ കണ്ണുവെട്ടിച്ചാണ് പ്രവര്‍ത്തകര്‍ ആസ്ഥാനത്തിനുള്ളിള്‍ കടന്നത്. യുവമോര്‍ച്ച അടക്കമുള്ള സംഘടനകള്‍ ഇന്ന് ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വിവാദ വിഷയമായിക്കഴിഞ്ഞ ഇന്‍റര്‍വ്യു ബോര്‍ഡംഗം പി. നാരായണന്‍ ഇന്‍റര്‍വ്യുബഹിഷ്‌ക്കരിക്കും. ഇന്‍റര്‍വ്യു മാറ്റിവെയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ബോര്‍ഡ് തള്ളിക്കളഞ്ഞുകൊണ്ടാണ് ദേവസ്വം ബോര്‍ഡ് ഇന്‍റര്‍വ്യു നടത്തുന്നത്.....


No comments: