കേരളത്തില്‍നിന്ന് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതായി സംശയം
കൊല്ലപ്പെട്ടത് കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍
(+01218367+)തിരുവനന്തപുരം: ജമ്മു കശ്മീരിലെ അതിര്‍ത്തിജില്ലയായ കുപ്വാരയില് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മലയാളികള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
കണ്ണൂര്‍ സിറ്റി തയ്യില്‍ മൈതാനപ്പള്ളി ടി.കെ. ഹൗസില്‍ ഹംസയുടെ മകന് മുഹമ്മദ് ഫയാസ്, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്കടുത്ത് ചെട്ടിപ്പടി സ്വദേശി അബ്ദുറഹിം എന്നിവര്‍ മരിച്ചുവെന്നാണ് വിവരം. ഒക്ടോബര്‍ ഏഴിനാണ് ഇവര്‍ വെടിയേറ്റു മരിച്ചത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് കേരളത്തില്‍നിന്ന് റിക്രൂട്ട്മെന്റ് നടത്തുന്നുണ്ടോയെന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.....
No comments:
Post a Comment