(+01218401+)വാഷിങ്ടണ്‍: ആഗോള ധനകാര്യസ്ഥാപനങ്ങളുമായി ഇന്ത്യ ഏറെ അടുപ്പം പുലര്‍ത്തുന്നുണ്ടെങ്കിലും സാമ്പത്തികമേഖലയുടെ മെച്ചപ്പെട്ട അടിസ്ഥാനഘടകങ്ങളും ക്രിയാത്മകമായ ധനകാര്യ മാനേജ്‌മെന്റും കാരണം ഇന്ത്യ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറുമെന്ന് ലോകബാങ്ക് കരുതുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധി ദക്ഷിണേഷ്യയിലുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ലോകബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.
ദക്ഷിണേഷ്യയില്‍ പൊതുവെയും, പാകിസ്താനിലും ഇന്ത്യയിലും പ്രത്യേകിച്ചും 2009-10 വര്‍ഷത്തില്‍ സാമ്പത്തികവളര്‍ച്ച കുറയുമെന്ന് പഠനം കണ്ടെത്തി. പണമൊഴുക്കിലൂടെ ഇന്ത്യന്‍ ധനകാര്യസ്ഥാപനങ്ങള്‍ ലോകത്ത് തകര്‍ച്ച നേരിടുന്ന സാമ്പത്തിക സ്ഥാപനങ്ങളുമായി അടുത്ത് ബന്ധപ്പെട്ടിട്ടുണ്ട്.....
No comments:
Post a Comment