Friday, October 24, 2008

ഹെയ്ത്തിയിലെ യു.എന്‍. സമാധാനസേനയില്‍ 140 ഇന്ത്യക്കാര്‍


(+01218369+)ന്യൂയോര്‍ക്ക്: ഹെയ്ത്തിയിലെ ഐക്യരാഷ്ട്ര സമാധാനസേനയില്‍ 140 ഇന്ത്യക്കാരും.

ഇന്ത്യയുടെ 140 അംഗ ഫോംഡ് പോലീസ് യൂണിറ്റിനെ (എഫ്.പി.യു.) കരീബിയന്‍ രാജ്യമായ ഹെയ്ത്തിയില്‍ വിന്യസിച്ചുകഴിഞ്ഞു. ദാരിദ്ര്യവും പട്ടിണിയുംമൂലം ദുരിതത്തിലായ രാജ്യത്ത് പുതുസാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് യു.എന്‍. സമാധാനസേനയെ വിന്യസിക്കുന്നത്.

ഇന്ത്യന്‍ ദൗത്യസേനയുടെ 64 അംഗ സംഘം ഒക്ടോബര്‍ 13നും രണ്ടാംസംഘം 17നുമാണ് ഹെയ്ത്തിയിലെത്തിയത്.


No comments: