(+01218370+)കാഠ്മണ്ഡു: നേപ്പാളിലെ മുന്‍ രാജാവും രാജകുടുംബാംഗങ്ങളും കുടിശ്ശിക വരുത്തിയ വൈദ്യുതി ബില്ലുകള്‍ 15 ദിവസത്തിനകം അടച്ചിട്ടില്ലെങ്കില്‍ ഇവരുടെ കൊട്ടാരങ്ങളിലേക്കും താമസസ്ഥലങ്ങളിലേക്കുമുള്ള വൈദ്യുതിവിതരണം വൈദ്യുതി അതോറിറ്റി നിര്‍ത്തും.
മുന്‍ രാജാവ് ജ്ഞാനേന്ദ്രയും ബന്ധുക്കളും മൊത്തം 7.77 കോടി നേപ്പാള്‍ രൂപയാണ് അടയേ്ക്കണ്ടത്. ഇതില്‍ 1.25 കോടി രൂപ പിഴയാണ്. 2006ല്‍ രാജാവിന്റെ ഏകാധിപത്യഭരണം റദ്ദാക്കിയ പാര്‍ലമെന്റ് തീരുമാനത്തിനുശേഷം ജ്ഞാനേന്ദ്രയും ബന്ധുക്കളും വൈദ്യുതി ബില്‍ അടച്ചിട്ടില്ല.
സര്‍ക്കാറിനു കീഴിലുള്ള വൈദ്യുതി അതോറിറ്റി ഒട്ടേറെ തവണ ബില്ലുകള്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടും അനുസരിക്കാത്തതിനാലാണ് 15 ദിവസത്തെ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.....
No comments:
Post a Comment