(+01218371+)വാഷിങ്ടണ്‍:ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2000ത്തിലെ തിരഞ്ഞെടുപ്പുപോലെ നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് യു.എസ്. ജനത. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജോണ്‍ മക്‌കെയ്‌നും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ബരാക്ക് ഒബാമയും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന സാഹചര്യത്തില്‍ നവംബര്‍ നാലിലെ തിരഞ്ഞെടുപ്പില്‍ ആശയക്കുഴപ്പങ്ങളും വിവാദങ്ങളും ഉണ്ടാകാന്‍ സാധ്യത ഏറെയാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
വ്യാഴാഴ്ച പുറത്തുവന്ന അഭിപ്രായ സര്‍വേയിലും ഒബാമയാണ് മുന്നില്‍. റോയിട്ടേഴ്‌സും സി-സ്പാനും സോഗ്ബിയും നടത്തിയ സര്‍വേ അനുസരിച്ച് മക്‌കെയ്‌നെക്കാള്‍ 12 പോയന്റ് മുന്നിലാണ് ഒബാമ.
തിരഞ്ഞെടുപ്പില്‍ ഇരുസ്ഥാനാര്‍ഥികള്‍ക്കും തുല്യവോട്ടാണ് കിട്ടുന്നതെങ്കില്‍ വരുന്ന ജനപ്രതിനിധി സഭയിലെയും സെനറ്റിലെയും അംഗങ്ങളാകും ഇവരിലാരാകണം പ്രസിഡന്റ് എന്ന് തീരുമാനിക്കുക.....
No comments:
Post a Comment