കട്ടക്ക്: എന്‍.കെ.പി.സാല്‍വെ ട്രോഫിക്കുവേണ്ടിയുള്ള ചാലഞ്ചര്‍ സീരീസ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ യുവരാജ് സിങ് നയിക്കുന്ന ഇന്ത്യ ബ്ലൂസിന് 49 റണ്‍സ് ജയം. ജയിക്കാന്‍ 236 റണ്‍സെടുക്കേണ്ടിയിരുന്ന ഇന്ത്യ റെഡ് 45.3 ഓവറില്‍ 186ന് പുറത്തായി. മുരളി വിജയ് (89), മനോജ് തിവാരി (45 നോട്ടൗട്ട്) എന്നിവരൊഴികെ മറ്റ് ഇന്ത്യ റെഡ് ബാറ്റ്‌സ്മാന്‍മാരൊന്നും തിളങ്ങിയില്ല. ക്യാപ്റ്റന്‍ ബദരീനാഥ് പത്തു റണ്‍സിനു പുറത്തായി. ബ്ലൂസിനുവേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും , ഇര്‍ഫാന്‍ പഠാന്‍, നന്ദ എന്നിവര്‍ രണ്ടും വിക്കറ്റുവീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബ്ലൂസിന് ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെ (94) ഇന്നിങ്‌സാണ് രക്ഷയായത്. ഓപ്പണര്‍ അചിങ്ക്യ രഹാനെയും (28) ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനുമാണ്(43) ബ്ലൂസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.....
No comments:
Post a Comment