Friday, October 24, 2008

ബാഴ്‌സ, ചെല്‍സി, ഇന്‍റര്‍ കുതിക്കുന്നു


ലണ്ടന്‍: സ്പാനിഷ് ടീം ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് ഒരു ചുവടുകൂടിവെച്ചു. ഇംഗ്ലീഷ് ടീം ചെല്‍സി അപരാജിത കുതിപ്പ് തുടരുകയും ചെയ്തു. ബുധനാഴ്ച നടന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ സ്വന്തം മൈതാനത്ത് ഇറ്റാലിയന്‍ ടീം റോമയെയാണ് ചെല്‍സി തോല്പിച്ചതെങ്കില്‍ (1-0) ബാഴ്‌സ എവേ മത്സരത്തില്‍ എഫ്.സി. ബാസലിനെ അഞ്ചു ഗോളുകള്‍ക്ക് കശക്കിയെറിഞ്ഞു. ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ ജയത്തോടെ മുന്നേറിയപ്പോള്‍, അഞ്ചുവട്ടം യൂറോപ്യന്‍ ചാമ്പ്യന്മാരായിട്ടുള്ള ഇംഗ്ലീഷ് ടീം ലിവര്‍പൂള്‍ സമനിലയില്‍ കുരുങ്ങി.
ചാമ്പ്യന്‍സ് ലീഗില്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 100 ശതമാനം വിജയം അവകാശപ്പെടാവുന്ന ഏക ടീമാണ് ബാഴ്‌സലോണ. ഗ്രൂപ്പ് സി മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ നടന്ന പോരാട്ടത്തിലാണ് സ്പാനിഷ് ടീം വിശ്വരൂപം പുറത്തെടുത്തത്.....


No comments: