മഡ്ഗാവ്: ഐ-ലീഗ് ഫുട്‌ബോളില്‍ പരാജയമെന്തെന്നറിയാതെ മുന്നേറുന്ന പുതിയ ടീം മുംബൈ ഫുട്‌ബോള്‍ ക്ലബ്ബ് വെള്ളിയാഴ്ച ഗോവന്‍ ടീം സ്‌പോര്‍ട്ടിങ് ക്ലബ്ബുമായി കൊമ്പുകോര്‍ക്കുന്നു. ഇരു ടീമുകളും ഒമ്പത് പോയന്റുമായി മുന്നിട്ടുനില്ക്കയാണെങ്കിലും ഒരു മത്സരം കുറച്ചുകളിച്ച മുംബൈ ടീമിനാണ് മുന്‍തൂക്കം. വെള്ളിയാഴ്ചത്തെ രണ്ടാം മത്സരത്തില്‍ മഹീന്ദ്രയും മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങും മാറ്റുരയ്ക്കും.
മുന്‍ മത്സരങ്ങളില്‍ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മഹീന്ദ്ര യുണൈറ്റഡ് ടീമുകളെ പരാജയപ്പെടുത്തിയാണ് അരങ്ങേറ്റക്കാരായ മുംബൈ എഫ്.സി. അത്ഭുതം കാട്ടിയത്. കഴിഞ്ഞ മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനോട് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോറ്റതിന്റെ കോട്ടം നികത്താനാവും സ്വന്തം തട്ടകത്തില്‍ ഗോവന്‍ ടീമിന്റെ ശ്രമമെന്ന് കോച്ച് വിശ്വാസ് ഗോങ്കര്‍ സൂചിപ്പിച്ചു.....
No comments:
Post a Comment