സിഡ്‌നി: മൊഹാലിയില്‍ ഇന്ത്യയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനെച്ചൊല്ലി പരിഭ്രമിക്കേണ്ടെന്ന് ഓസ്‌ട്രേലിയന്‍ ടീമിന് ഷെയ്ന്‍ വോണിന്റെ ഉപദേശം. ചാമ്പ്യന്‍ ടീമാണെന്ന് തെളിയിക്കാന്‍ അടുത്ത മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയാണ് വേണ്ടതെന്നും അതിനായി ഒരുങ്ങണമെന്നും വോണ്‍ പറഞ്ഞു
മൊഹാലിയില്‍ കഴിഞ്ഞത് കഴിഞ്ഞു. അതേക്കുറിച്ചാലോചിക്കാതെ, തോല്‍വിയില്‍നിന്നുള്‍ക്കൊണ്ട പാഠങ്ങള്‍ അടുത്ത മത്സരത്തില്‍ പ്രയോഗിക്കുകയാണ് വേണ്ടത്. ഇന്ത്യയെ ഇന്ത്യയില്‍ തോല്പിക്കുക കുറച്ചുവിഷമം പിടിച്ച കാര്യമാണെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു. രണ്ടു പരമ്പരകളിലായി കഴിഞ്ഞ നാലു ടെസ്റ്റുകളില്‍ ഒന്നില്‍പ്പോലും ജയിക്കാനായില്ലെന്നത് ഓസ്‌ട്രേലിയയെ സംബന്ധിച്ച് നല്ല കാര്യമല്ല. പെര്‍ത്തിലും മൊഹാലിയിലും ഇന്ത്യ ജയിച്ചപ്പോള്‍ അഡലെയ്ഡിലും ബാംഗ്ലൂരിലും സമനിലയില്‍ കലാശിച്ചു.....
No comments:
Post a Comment