ന്യൂഡല്‍ഹി: അരിവിഹിതം വെട്ടിക്കുറച്ചതടക്കം കേരളത്തോട് കേന്ദ്രം കാട്ടുന്ന അവഗണനകളെച്ചൊല്ലി ഇടതുപക്ഷം ബഹളംവെച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് മൂന്നാംദിവസവും പ്രക്ഷുബ്ധമായി. ശൂന്യവേളയില്‍ എന്‍.എന്‍. കൃഷ്ണദാസ് ഉന്നയിച്ച പ്രശ്‌നത്തില്‍ പാര്‍ലമെന്ററി കാര്യമന്ത്രി വയലാര്‍രവി നല്‍കിയ മറുപടിയില്‍ തൃപ്തിവരാതെ ഇടത്പക്ഷാംഗങ്ങള്‍ ഒന്നടങ്കം സഭയില്‍ നിന്നിറങ്ങിപ്പോയി. ഇതിനിടെ സ്പീക്കര്‍ സോമനാഥ്ചാറ്റര്‍ജിയും ഇടത് അംഗങ്ങളും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
സഭസമ്മേളിച്ച ഉടനെ തന്നെ കേരള പ്രശ്‌നവും ഒറീസ്സ-കര്‍ണാടക പ്രശ്‌നങ്ങളും ഉയര്‍ത്തി ഇടതുപക്ഷാംഗങ്ങള്‍ എഴുന്നേറ്റെങ്കിലും തുടര്‍ച്ചയായ ദിനങ്ങളില്‍ ചോദ്യോത്തര വേള നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് അംഗങ്ങള്‍ സ്വയം ചിന്തിച്ചുനോക്കണമെന്ന സ്പീക്കറുടെ നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാവരും ശാന്തരായി.....
No comments:
Post a Comment