കൊച്ചി: പെണ്‍കുട്ടിയെ അനധികൃതമായി ദത്തെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തെതുടര്‍ന്ന് കൊച്ചി രൂപതാ ബിഷപ്പ് ഡോ. ജോണ്‍ തട്ടുങ്കലിനെ രൂപതാ അധികാരി സ്ഥാനത്തുനിന്ന് നീക്കംചെയ്തു. രൂപതാ ഭരണാധികാരി സ്ഥാനത്തുനിന്ന് ബിഷപ്പിനെ സസ്‌പെന്‍ഡ് ചെയ്തത് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയാണ്. ഭാരതചരിത്രത്തില്‍ ആദ്യമായാണ് ഒരു ബിഷപ്പിനെതിരെ മാര്‍പ്പാപ്പ ഇത്തരത്തില്‍ നടപടിയെടുക്കുന്നത്.
നിലവിലുള്ള ബിഷപ്പിനെ സസ്‌പെന്‍ഡ് ചെയ്തതിനാല്‍, കൊച്ചി രൂപതയുടെ ഭരണച്ചുമതല അപ്പസേ്താലിക അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന് കൈമാറിയിട്ടുണ്ട്. വ്യാഴാഴ്ചതന്നെ ഡോ. അച്ചാരുപറമ്പിലിന് കൊച്ചി രൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി.....
No comments:
Post a Comment