Friday, October 24, 2008

തലാക്ക് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്ന രീതി നിരോധിക്കാന്‍ ശുപാര്‍ശ


കൊച്ചി: വാക്കാല്‍ തലാക്ക്‌ചൊല്ലി ഭാര്യയെ ഉപേക്ഷിക്കാന്‍ ഒരു മുസ്‌ലിമിനും അവകാശം ഉണ്ടായിരിക്കില്ലെന്ന് വ്യവസ്ഥചെയ്യുന്ന നിയമത്തിന് സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശനല്‍കി. കരട് ബില്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

മുസ്‌ലിം വിവാഹമോചന നിയമത്തില്‍ സമൂല മാറ്റങ്ങള്‍ വേണമെന്നും മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കണമെന്ന് ഉന്നയിച്ചുകൊണ്ട് നല്‍കിയിട്ടുള്ള കരട് ബില്‍ സര്‍ക്കാര്‍ പരിശോധിച്ചുവരുന്നു.

ദമ്പതികള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്നും വിവാഹമോചനം ആവശ്യമാണെന്നും തോന്നുന്ന ഘട്ടത്തില്‍ അനുരഞ്ജനത്തിനായി മാര്‍ഗങ്ങള്‍ തേടണമെന്ന് കരട് ബില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. അനുരഞ്ജനം പരാജയപ്പെട്ടാല്‍ മാത്രമെ വിവാഹമോചനത്തിനുള്ള തീരുമാനം മഹല്ല് കമ്മിറ്റിയെയും ഭാര്യയെയും ഭര്‍ത്താവ് രേഖാമൂലം അറിയിക്കാവൂ.....


No comments: