കൊച്ചി:അഭയക്കേസിന്റെ ഫയലുകള്‍ പത്ത് ദിവസത്തിനകം സിബിഐയുടെ കൊച്ചി യൂണിറ്റിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഇത് നടപ്പാക്കിയില്ലെങ്കില്‍ ഇപ്പോള്‍ കേസ്അന്വേഷിക്കുന്ന സിബിഐ ഡിവൈഎസ്പി ആര്‍.കെ. അഗര്‍വാള്‍ നേരിട്ട്ഹാജരാകണമെന്നും ജസ്റ്റിസ് ആര്‍. ബസന്ത് നിര്‍ദേശിച്ചു.
കേസ് അന്വേഷണം ഡല്‍ഹി യൂണിറ്റ് നടത്തുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് ഫയലുകള്‍ കൊച്ചി യൂണിറ്റിന് കൈമാറാന്‍ ഹൈക്കോടതി ഇക്കഴിഞ്ഞ സപ്തംബര്‍ 4ന് ഉത്തരവ് നല്‍കിയിരിക്കുന്നത്. അത് നടപ്പിലാക്കാതിരുന്ന സിബിഐയെ ഹൈക്കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനെയാണ് അന്വേഷണ മേല്‍നോട്ടം ഹൈക്കോടതി ഏല്പിച്ചത്.....
No comments:
Post a Comment