(+01218407+)ചെന്നൈ: മറുമലര്‍ചി ദ്രാവിഡമുന്നേറ്റ കഴകം (എം.ഡി.എം.കെ.) ജനറല്‍ സെക്രട്ടറി വൈകോയെയും പ്രസീഡിയം ചെയര്‍മാന്‍ എം. കണ്ണപ്പനെയും തമിഴ്‌നാട് പോലീസ് അറസ്റ്റ്‌ചെയ്തു. ഭരണകൂടത്തിനെതിരായി തിരിയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുംവിധം സംസാരിച്ചതിനും (ഇന്ത്യന്‍ ശിക്ഷാനിയമം 124-എ), അനധികൃതമായി യോഗംചേര്‍ന്നതിനും (13/1ബി) ആണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ചെന്നൈയിലെ ജി.ടി. ഏഴാമത് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ വൈകോയെ ജഡ്ജി രവി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതേത്തുടര്‍ന്ന് വൈകോയെ പോലീസ് പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
വൈകോയെ വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ചെന്നൈയില്‍ അണ്ണാനഗറിലുള്ള വീട്ടില്‍നിന്നും കണ്ണപ്പനെ പൊള്ളാച്ചിയിലെ നെഗമത്തുള്ള വീട്ടില്‍നിന്നുമാണ്‌പോലീസ് അറസ്റ്റ് ചെയ്തത്.....
No comments:
Post a Comment