(+01218412+)ഭരത്പുര്‍: രാജസ്ഥാനിലെ ഭരത്പുരില്‍ ബുധനാഴ്ച രാത്രി അനധികൃത പടക്കനിര്‍മാണശാലയിലെ പൊട്ടിത്തെറിയെത്തുടര്‍ന്ന് സമീപത്തുള്ള വീടുകള്‍ തകര്‍ന്ന് 27 പേര്‍ മരിച്ചു. ആറു വീടുകളാണ് തകര്‍ന്നത്.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും നല്കും. സംഭവത്തെക്കുറിച്ച് ഭരത്പുര്‍ ഡിവിഷണല്‍ കമ്മീഷണര്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വസുന്ധരരാജെ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയായിരിക്കും നഷ്ടപരിഹാരം നല്കുക.
മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
No comments:
Post a Comment