(+01218405+)ന്യൂഡല്‍ഹി: പ്രതിരോധവകുപ്പിന്റെ നേതൃത്വത്തില്‍ വിവാദങ്ങളും പ്രശ്‌നങ്ങളുമില്ലാതെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് എ.കെ. ആന്റണി. 2006 ഒക്ടോബര്‍ 25നാണ് അദ്ദേഹം പ്രതിരോധവകുപ്പ് മന്ത്രിയായി ചുമതലയേറ്റത്. പ്രണബ് മുഖര്‍ജിയെപ്പോലെ പരിചയസമ്പന്നനായ മന്ത്രിയെ മാറ്റിയാണ് ആദര്‍ശധീരത എന്നും മുറുകെപ്പിടിച്ച ആന്റണിക്ക് വകുപ്പുചുമതല നല്കിയത്. പ്രതിരോധവകുപ്പിനെക്കുറിച്ച് കാലങ്ങളായി നിലനില്ക്കുന്ന പ്രതിച്ഛായ മാറ്റിയെടുക്കുകയായിരിക്കണം അതിലൂടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ലക്ഷ്യമിട്ടത്.
കേവലം രണ്ടു വര്‍ഷം കൊണ്ട് ആന്റണി അതു നേടിയിരിക്കുകയാണ്. വര്‍ഷങ്ങളായി സ്വാര്‍ഥമോഹികളുടെയും ഇടനിലക്കാരുടെയും സ്വാധീനവലയത്തിലായിരുന്ന പ്രതിരോധവകുപ്പിനെ ഒട്ടൊക്കെ മോചിപ്പിക്കാന്‍ കഴിഞ്ഞു എന്ന് ആന്റണിക്ക് അഭിമാനിക്കാം.....
No comments:
Post a Comment