Friday, October 24, 2008

ചന്ദ്രയാന്‍ രണ്ടാം ഭ്രമണപഥത്തില്‍; പ്രവര്‍ത്തനം തൃപ്തികരം


ബാംഗ്ലൂര്‍: ഇന്ത്യയുടെ ചന്ദ്രദൗത്യ ഉപഗ്രഹമായ 'ചന്ദ്രയാന്‍-1' രണ്ടാം ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തുന്ന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് കേന്ദ്രം അറിയിച്ചു.

ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ബൈലാലുവിലെ ഡീപ്പ് സ്‌പേസ് നെറ്റ്‌വര്‍ക്ക് കേന്ദ്രത്തിലേക്ക് മുറതെറ്റാതെ സിഗ്നലുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതായും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് പി.എസ്.എല്‍.വി.-സി11 റോക്കറ്റുപയോഗിച്ചാണ് ചന്ദ്രയാന്‍-ഒന്നിനെ ഒന്നാം ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. ഭൂമിയില്‍നിന്ന് 225 കിലോമീറ്റര്‍ കുറഞ്ഞ ദൂരവും (പെരിജി) 22,860 കിലോമീറ്റര്‍ കൂടിയ ദൂരവുമുള്ള (അപോജി) ഭ്രമണപഥത്തില്‍ ആറര മണിക്കൂറിലൊരിക്കല്‍ ചന്ദ്രയാന്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരുന്നു.....


No comments: