വിയന്ന: എണ്ണ ഉത്പാദനത്തില്‍ കുറവ് വരുത്തുന്ന കാര്യം തീരുമാനിക്കാന്‍ ഒപെക് പ്രതിനിധികള്‍ ഇന്ന് വിയന്നയില്‍ അടിയന്തര യോഗം ചേരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണിത്. സാമ്പത്തിക പ്രസിസന്ധിമൂലം എണ്ണയുടെ ഉപയോഗം കുറഞ്ഞതാണ് വിലയിടിവിന് കാരണം.
ഉത്പാദനം കുറയ്ക്കാനുള്ള തീരുമാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ അടക്കമുള്ള നേതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങളായ ഇറാനും ലിബിയയും ഒരുദിവസം ഉത്പാദനത്തില്‍ രണ്ടു മില്യണ്‍ ബാരല്‍ കുറവ് വരുത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
No comments:
Post a Comment