Monday, October 20, 2008

ബ്രിട്ടനില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്ക് തടവുശിക്ഷ


ലണ്ടന്‍: ചികിത്സയ്‌ക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ ഡോക്ടര്‍ക്ക് ബ്രിട്ടനില്‍ മൂന്നുവര്‍ഷം തടവുശിക്ഷ. പ്രാമിന്ദര്‍ മാകൂ എന്ന ഡോക്ടര്‍ ഇനിമുതല്‍ മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ അല്ലാതെ ചികിത്സ നടത്തരുതെന്നും കോടതി വിധിച്ചു.

ഓക്‌സ്‌ഫോര്‍ഡ്‌ഫൈറിലെ തേമില്‍ ആസ്പത്രി നടത്തുകയായിരുന്നു പ്രാമിന്ദര്‍ മാകു. ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതിപ്പെട്ട് മൂന്ന് സ്ത്രീകളാണ് രംഗത്തെത്തിയത്. ചികിത്സയ്ക്കായി ക്ലിനിക്കിന്റെ പിന്നിലേക്ക് കൊണ്ടുപോയശേഷം അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വിവാഹിതനായ ഡോക്ടര്‍ നാലു കുട്ടികളുടെ പിതാവാണ്.


No comments: