Monday, October 20, 2008

ടാറ്റയുടെ ഫാക്ടറി മാറ്റുന്നതിനെതിരെ 'സേവ് നാനോ സമിതി'


സിംഗൂര്‍: പശ്ചിമ ബംഗാളില്‍നിന്ന് നാനോ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ 'സേവ് നാനോ സമിതി' രംഗത്തെത്തി. ഫാക്ടറിയിലെ ഉപകരണങ്ങള്‍ ഗുജറാത്തിലേക്ക് മാറ്റുന്നത് തടയുമെന്ന് സമിതി പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

സിംഗൂരിലെ ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളും കാര്‍ നിര്‍മ്മാണ ശാലയില്‍ ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നവരുമാണ് 'സേവ് നാനോ സമിതി'യിലെ അംഗങ്ങള്‍.

ജോലികിട്ടുമെന്ന് പ്രതീക്ഷിച്ച് ഐ.ടി.ഐ കളില്‍ ചേര്‍ന്ന നിരവധി യുവാക്കള്‍ സിംഗൂരിലുണ്ട്. ഫാക്ടറി തുറന്നില്ലെങ്കില്‍ തങ്ങള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് യുവാക്കള്‍ പറയുന്നു.


No comments: