Monday, October 20, 2008

ചൈനയില്‍ ഖനിയപകടം: അഞ്ചുപേര്‍ മരിച്ചു


തായ്വാന്‍: ചൈനയുടെ വടക്കന്‍ പ്രവിശ്യയായ ഷാന്‍സിയിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു.

ഖനിയിലേക്ക് തൊഴിലാളികളെ ഇറക്കിക്കൊണ്ടിരുന്ന കേബിള്‍ കാറിന്റെ കയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. അപകടസമയത്ത് കേബിള്‍ കാറില്‍ 42 തൊഴിലാളികള്‍ ഉണ്ടായിരുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്തുവച്ചും രണ്ടു പേര്‍ ലൂലിയാങ് പീപ്പിള്‍സ് ആസ്പത്രിയില്‍ വച്ചുമാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഇവിടുത്തെ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.


No comments: