മൊഗദിഷു: ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യൂണിസെഫിനുവേണ്ടി സോമാലിയയില്‍ പ്രവര്‍ത്തിച്ചിരുന്നയാള്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റു മരിച്ചു. മുക്താര്‍ മുഹമ്മദ് ഹസനാണ് മരിച്ചതെന്ന് ഐക്യരാഷ്ട്രസഭാ വൃത്തങ്ങള്‍ അറിയിച്ചു.
മൂന്നു പേരടങ്ങിയ സംഘം ഞായറാഴ്ച രാത്രിയാണ് ഐക്യരാഷ്ട്രസഭാ ജീവനക്കാര്‍ക്കു നേരെ വെടിവച്ചത്. വടക്കന്‍ നഗരമായ ഹുദൂറിലാണ് സംഭവം. ലോകത്തിലെ ഏറ്റവും അരക്ഷിത നഗരങ്ങളിലൊന്നാണ് സോമാലിയന്‍ തലസ്ഥാനമായ മോഗദിഷു.
രണ്ടു ദിവസം മുന്‍പും ഇവിടെ ഒരു ഐക്യരാഷ്ട്രസഭാ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചിരുന്നു. സോമാലിയന്‍ തീരത്തുനിന്ന് വിവിധ രാജ്യങ്ങളുടെ പത്തോളം കപ്പലുകളാണ് അടുത്തിടെ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്.
No comments:
Post a Comment