Monday, October 20, 2008

മനോജ് കെ ജയനും ഉര്‍വ്വശിയും വേര്‍പിരിഞ്ഞു


ചെന്നൈ: താരദമ്പതികളായ മനോജ് കെ ജയനും ഉര്‍വ്വശിയും വേര്‍പിരിഞ്ഞു. ചെന്നൈ പ്രിന്‍സിപ്പല്‍ കുടംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്.

ഉര്‍വശിയാണ് വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചത്. ഏറെക്കാലമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഉര്‍വശി ചെന്നൈയിലും മനോജ് കൊച്ചിയിലുമാണ് താമസിച്ചിരുന്നത്. ഇവരുടെ മകള്‍ കുഞ്ഞാറ്റ കൊച്ചിയിലാണ് പഠിക്കുന്നത്.

കുഞ്ഞാറ്റയുടെ സംരക്ഷണ ചുമതല ആവശ്യപ്പെട്ട് മനോജ് കെ ജയന്‍ കുടംബ കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും ചെന്നൈ കോടതിയില്‍ വേര്‍പിയാനുള്ള സമ്മതപത്രം നല്‍കിയിരുന്നു.


No comments: