Monday, October 20, 2008

പാലക്കാട്ട് വാഹനാപകടം: രണ്ടുപേര്‍ മരിച്ചു


വടക്കാഞ്ചേരി: തൃശൂര്‍-പാലക്കാട് ദേശീയ പാതയില്‍ ലോറിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് പന്തലാംപാടത്തു വച്ചായിരുന്നു അപകടം.

ലോറിയിലുണ്ടായിരുന്ന ഊട്ടി സ്വദേശികളായ നാഗരാജ് (25), ഗണപതി (58) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ തൃശൂരിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഊട്ടിയില്‍ നിന്ന് പച്ചക്കറിയുമായി തൃശൂരിലേക്ക് വരികയായിരുന്നു ലോറിയും കോട്ടയത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.


No comments: