Monday, October 20, 2008

കോറസ് ഉരുക്ക് ഉത്പാദനം കുറയ്ക്കുന്നു


ലണ്ടന്‍: ടാറ്റയുടെ ഉടമസ്ഥതയിലുള്ള 'കോറസ്' ഉരുക്കുനിര്‍മ്മാണം കുറയ്ക്കുന്നു. ആഗോള വിപണിയില്‍ ഉരുക്കിന്റെ ആവശ്യം കുറഞ്ഞതാണ് തീരുമാനത്തിന് കാരണമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. ഉത്പാദനത്തില്‍ ഒരു മില്യണ്‍ ടണ്ണിന്റെ കുറവു വരുത്താനാണ് നീക്കം.

സാമ്പത്തിക പ്രതിസന്ധിയാണ് ഉരുക്കിന്റെ ആവശ്യം കുറച്ചതെന്ന് കരുതുന്നു. ഇതുമൂലം കമ്പനിയുടെ ലണ്ടന് പുറത്തുള്ള പ്ലാന്റുകള്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

യൂറോപ്പിലെ രണ്ടാമത്തെ ഏറ്റവും വലിയ ഉരുക്ക് നിര്‍മ്മാണ കമ്പനിയാണ് കോറസ്. 20 മില്യണ്‍ ടണ്‍ അസംസ്‌കൃത ഉരുക്കാണ് ഒരുവര്‍ഷം കമ്പനി നിര്‍മ്മിക്കുന്നത്.


No comments: