ശ്രീഹരിക്കോട്ട: കുതിപ്പിന് ഒരുങ്ങിനില്‍ക്കുന്ന ചാന്ദ്രയാന്‍-ഒന്നിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ ആരംഭിച്ചു. ഇന്നു പുലര്‍ച്ചെ നാലു മണിക്ക് ആരംഭിച്ച കൗണ്ട്ഡൗണ്‍ 52 മണിക്കൂര്‍ നീളും.
കൗണ്ട്ഡൗണിനുശേഷം ബുധനാഴ്ച രാവിലെ 6.20ന് ചാന്ദ്രവാഹനത്തെ വഹിച്ച് പി.എസ്.എല്‍.വി. സി 2 റോക്കറ്റ് ആകാശത്തേക്ക് ഉയരും. തുലാവര്‍ഷം റോക്കറ്റ് വിക്ഷേപണത്തെ അതു ബാധിക്കില്ലെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ റിയിച്ചു.
ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്കുള്ള ആദ്യ ഐ.എസ്.ആര്‍.ഒ. ദൗത്യമാണ് ചന്ദ്രയാന്‍-1. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങി വിദൂരസംവേദന ഉപകരണങ്ങള്‍കൊണ്ട് ഒപ്പിയെടുക്കുന്ന വിവരങ്ങളാണ് ഭൂമിയിലെത്തിക്കുക.
അടുത്തഘട്ടമായ ചന്ദ്രയാന്‍ രണ്ടില്‍ ഇന്ത്യയുടെ പേടകം ചന്ദ്രനിലിറങ്ങി സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കും.....
No comments:
Post a Comment