ശ്രീനഗര്‍: ചെനാബ് നദിയിലെ ബാഗ്ലിഹാര്‍ അണക്കെട്ട് പരിശോധിക്കാന്‍ പാകിസ്താന്‍ ഉദ്യോഗസ്ഥരുടെ സംഘം ഇന്നെത്തും.
അണക്കെട്ടില്‍ ഇന്ത്യ സംഭരിച്ചുവച്ച ജലത്തിന്റെ അളവും ചെനാബ് നദിയിലെ ജലലഭ്യതയും പരിശോധിക്കുകയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ചെനാബ് നദിയിലെ ജലം പങ്കിടുന്നത് സംബന്ധിച്ച് ഇന്ത്യയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും ഇവര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥ സംഘവുമായി ചര്‍ച്ച ചെയ്യും. ഇന്‍ഡസ് വാട്ടര്‍ കമ്മിഷണര്‍ ജമാത്ത് അലി ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.
ബാഗ്ലിയാര്‍ പവര്‍ പ്രോറക്ടിനുവേണ്ടി ഇന്ത്യ ചെനാബ് നദിയിലെ ഒഴുക്ക് തടഞ്ഞിരിക്കുകയാണെന്ന പാകിസ്താന്റെ ആരോപണത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥ സംഘം പരിശോധനയ്‌ക്കെത്തുന്നത്.....
No comments:
Post a Comment