കൊളംബോ: തമിഴ്പുലികളുടെ സുപ്രധാന ഗ്രാമം പിടിച്ചെടുത്തുവെന്ന് ശ്രീലങ്കന്‍ സൈന്യം അവകാശപ്പെട്ടു. രണ്ടുമാസം നീണ്ടുനിന്ന ആക്രമണത്തിലൂടെയാണ് ഗ്രാമത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തത്. എല്‍.ടി.ടി.ഇ യുടെ ആസ്ഥാനമായ കിള്ളിനോച്ചിയോട് സൈന്യം അടുക്കുകയാണെന്നും സൂചനയുണ്ട്.
കിള്ളിനോച്ചിയ്ക്ക് പടിഞ്ഞാറുള്ള വണ്ണേരിക്കുളം ഗ്രാമമാണ് സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. പുലികള്‍ വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ചിട്ടുള്ള ഈ ഗ്രാമം പിടിച്ചെടുക്കുക ശ്രമകരമായിരുന്നെന്ന് സെനിക വൃത്തങ്ങള്‍ പറഞ്ഞു.
പുലികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. കിള്ളിനോച്ചിയിലേക്കുള്ള വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായതിനാല്‍ പുലികളും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.....
No comments:
Post a Comment