ഗംഭീറിന് സെഞ്ച്വറി, ഇന്ത്യക്ക് 431 റണ്‍സ് ലീഡ്
മൊഹാലി: ഗൗതം ഗംഭീറിന്റെയും വീരേന്ദര്‍ സേവാഗിന്റെയും ബാറ്റിംഗ് മികവില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. നാലാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ 431 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിക്കഴിഞ്ഞു. 49 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍. 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോനിയും മൂന്ന് റണ്‍സെടുത്ത മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുമാണ് ഇപ്പോള്‍ ക്രീസില്‍. രണ്ട് ഓപ്പണര്‍മാരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
സെഞ്ച്വറി നേടിയ ഗംഭീറാണ് ഇന്ത്യന്‍ മുന്നേറ്റത്തിന്റെ കൊടിപിടിച്ചത്. 138 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 104 റണ്‍സ് നേടിയാണ് ഗംഭീര്‍ പുറത്തായത്.....
No comments:
Post a Comment