മിശ്രയ്ക്ക് അഞ്ചു വിക്കറ്റ്
മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. അരങ്ങേറ്റക്കാരന്‍ അമിത് മിശ്രയുടെ ബൗളിങ് മികവില്‍ ഓസീസിനെ 268 റണ്‍സിന് ഒന്നിന് പുറത്താക്കി 201 റണ്‍സിന്റെ ലീഡു നേടിയ ഇന്ത്യ എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാമിന്നിങ്‌സിനിറങ്ങി. മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റുപോവാതെ 100 റണ്‍സെടുത്ത ഇന്ത്യ ലീഡ് 301 ആയി ഉയര്‍ത്തി. ലെഗ് സ്പിന്നറായ മിശ്ര 71 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത് അരങ്ങേറ്റം ഗംഭീരമാക്കി. ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയ്ക്ക് പകരം ടീമിലെത്തിയ മിശ്രയുടെ ഉജ്ജ്വല ബൗളിങ്ങാണ് ഇന്ത്യയ്ക്ക് വിജയസാധ്യത ഒരുക്കിയത്. അര്‍ധശതകം നേടിയ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും(53) ഗൗതം ഗംഭീറു(46)മാണ് പുറത്താകാതെ നില്ക്കുന്നത്.....
No comments:
Post a Comment