Monday, October 20, 2008

വിശിഷ്ടമായത് കാറ്റിച്ചിന്റെ വിക്കറ്റ് -മിശ്ര


മൊഹാലി: ഓസീസ് ഓള്‍റൗണ്ടര്‍ കാമറോണ്‍ വൈറ്റിനെ ഉജ്ജ്വലമായൊരു ഗൂഗ്ലിയിലൂടെ അമിത് മിശ്ര വീഴ്ത്തിയത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായിരുന്നു. രണ്ടാം ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി തുടക്കം ഗംഭീരമാക്കിയ ഹരിയാണക്കാരന്‍ മിശ്രയ്ക്ക് ഏറ്റവും വിലപ്പെട്ട വിക്കറ്റ് കന്നി വിക്കറ്റ് തന്നെ. ഓപ്പണറായ കാറ്റിച്ചിനെ രണ്ടാം ദിനം ക്ലീന്‍ബൗള്‍ ചെയ്താണ് മിശ്ര ടെസ്റ്റിലെ ആദ്യ വിക്കറ്റ് നേടിയത്. കണക്കുകൂട്ടിയ പോലെ പന്ത് തിരിയാത്തതിനാല്‍ ഗൂഗ്ലിയും വേരിയേഷന്‍സും നന്നായി പ്രാക്ടീസ് ചെയ്തു. അത് ഫലം നല്കുകയും ചെയ്തു. കന്നി ടെസ്റ്റിലെ തന്റെ ഈ നേട്ടത്തിന് 25കാരനായ മിശ്ര സ്തുതി പറയുന്നത് ടീമിലെ സീനിയര്‍ താരങ്ങളെയാണ്. അവരുടെ ഉപദേശങ്ങളാണ് ആദ്യ ടെസ്റ്റിനിറങ്ങുന്നതിന്റെ സമ്മര്‍ദം കുറച്ചത്.....


No comments: