ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, അഴ്‌സനല്‍, ലിവര്‍പൂള്‍ ടീമുകള്‍ക്ക് ജയം. മാഞ്ചസ്റ്റര്‍ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് വെസ്റ്റ് ബ്രോവിച്ചിനെ തകര്‍ത്തപ്പോള്‍ ആഴ്‌സനല്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് എവര്‍ട്ടനെ മുക്കി. രണ്ടുതവണ പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ചാണ് മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ വീഗനെ കീഴടക്കിയത് (3-2).
നേരത്തേ മിഡില്‍സ്ബറോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് നാണംകെടുത്തിയ ചെല്‍സിയാണ് എട്ടു കളികളില്‍നിന്ന് 20 പോയന്റുമായി മുന്നില്‍ രണ്ടാമതുള്ള ലിവര്‍പൂളിന് 20 പോയന്റ്. 16 പോയന്റുള്ള ആഴ്‌സനലാണ് മൂന്നാംസ്ഥാനത്ത്. ഒരു മത്സരം കുറച്ച് കളിച്ച മാഞ്ചസ്റ്റര്‍ 14 പോയന്‍േറാടെ നാലാംസ്ഥാനത്തെത്തി തിരിച്ചുവരവിന്റെ പാതയിലാണ്.....
No comments:
Post a Comment