കോയമ്പത്തൂര്‍: ജില്ലയിലെ 33 വ്യവസായ സംഘടനകള്‍ സംയുക്തമായി ആഹ്വാനംചെയ്ത പണിമുടക്ക് ബുധനാഴ്ച നടക്കും. തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് നടപ്പാക്കിയ അരമണിക്കൂര്‍ വൈദ്യുതിമുടക്കത്തിലും വൈദ്യുതി നിയന്ത്രണത്തിലും പ്രതിഷേധിച്ചാണ് വ്യവസായബന്ദ്. പണിമുടക്കിന് ബി.ജെ.പി. ജില്ലാഘടകം പിന്തുണ പ്രഖ്യാപിച്ചു.
തമിഴ്‌നാടിന്റെ വ്യവസായനഗരമായ കോയമ്പത്തൂരിലെ ഒരുദിവസത്തെ പണിമുടക്കില്‍ 1000 കോടിയിലേറെ രൂപയുടെ ഉത്പാദനനഷ്ടമാണ് കണക്കാക്കുന്നത്. 70,000 തൊഴില്‍ശാലകള്‍ പണിമുടക്കില്‍ പങ്കെടുക്കും.
പണിമുടക്കില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും തൊഴിലാളികളും ബുധനാഴ്ച രാവിലെ 10 ന് ഗാന്ധിപുരത്തുനിന്നും ടാറ്റാബാദിലെ തമിഴ്‌നാട് വൈദ്യുതിബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.....
No comments:
Post a Comment