മുംബൈ: അമേരിക്കയിലെ ഡൗജോണ്‍സ് സൂചിക തിങ്കളാഴ്ച 413 പോയിന്റ് ഉയര്‍ന്ന് 9,000-നു മുകളിലെത്തിയതോടെ ഇന്ത്യന്‍ വിപണിയും ഉണര്‍ന്നു. സെന്‍സെക്‌സ് ചൊവ്വാഴ്ച 460.30 പോയിന്റ് വര്‍ധിച്ച് 10,683.39-ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 112.10 പോയിന്റ് നേട്ടത്തില്‍ 3234.90-ല്‍ അവസാനിച്ചു.
തിങ്കളാഴ്ചത്തെക്കാള്‍ 205 പോയിന്റ് മുകളില്‍ 10,428-ല്‍ തുടക്കമിട്ട സെന്‍സെക്‌സ് ഒരവസരത്തില്‍ 10,250.23 വരെ താഴ്‌ന്നെങ്കിലും നിക്ഷേപകരില്‍ നിന്നുള്ള താത്പര്യം സൂചികയെ 10,750.20 വരെ ഉയര്‍ത്തി.
ജയപ്രകാശ് അസോസിയേറ്റ്‌സ് 16 ശതമാനം നേട്ടത്തില്‍ 79 രൂപയിലെത്തിയപ്പോള്‍ ടിസിഎസ് വില 13 ശതമാനം വര്‍ധിച്ച് 561 രൂപയായി. റിലയന്‍സ് കമ്യൂണിക്കേഷന് 11 ശതമാനവും ടാറ്റാ സ്റ്റീല്‍, സത്യം എന്നിവയ്ക്ക് 10 ശതമാനം വീതവും വില ഉയര്‍ന്നു.....
No comments:
Post a Comment