കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്തു നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി 2.5 ലക്ഷം ടണ്‍ കടന്നു. 2,53,550 ടണ്‍ സുഗന്ധവ്യഞ്ജനമാണ് 2008 ഏപ്രില്‍ - സപ്തംബര്‍ കാലയളവില്‍ കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലത്ത് 2,33,825 ടണ്ണായിരുന്നു കയറ്റുമതി. എട്ടുശതമാനം വര്‍ധന.
കയറ്റുമതി വരുമാനം 14 ശതമാനം ഉയര്‍ന്ന് 2,660.75 കോടി രൂപയായി. മുന്‍ വര്‍ഷം ആദ്യ പകുതിയില്‍ ഇത് 2,329.51 കോടിയായിരുന്നു. ഡോളറിന്റെ അടിസ്ഥാനത്തില്‍ മൂല്യം 57.05 കോടി ഡോളറില്‍ നിന്ന് 62.41 കോടി ഡോളറായി. ഒമ്പതു ശതമാനമാണ് വര്‍ധന. സ്‌പൈസസ് ബോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.
2008 ഏപ്രില്‍-സപ്തംബര്‍ കാലയളവില്‍ മിക്ക ഉത്പന്നങ്ങളുടെയും കയറ്റുമതി ഉയര്‍ന്നപ്പോള്‍ കുരുമുളക്, പുതിന എന്നിവയുടേത് കുറഞ്ഞു.....
No comments:
Post a Comment