Wednesday, October 22, 2008

പാര്‍ക്കിങ്ങില്‍ ഇന്ത്യന്‍ സാങ്കേതികവിദ്യയുമായി ഫോര്‍സീ


കൊച്ചി: ഇന്ത്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കാര്‍ പാര്‍ക്കിങ് സംവിധാനം ഫോര്‍സീ വിപണിയില്‍ അവതരിപ്പിച്ചു. ഓട്ടോമേറ്റഡ് മള്‍ട്ടി ലെവല്‍ മോഡുലര്‍ ഓട്ടോമൊബൈല്‍ പാര്‍ക്കിങ് സിസ്റ്റം (എ.എം.എം.എ.പി.എസ്.) എന്ന സംവിധാനത്തില്‍ 3 മുതല്‍ 999 കാറുകള്‍ വരെ പാര്‍ക്ക് ചെയ്യാനാവുമെന്ന് ഫോര്‍സീ എം.ഡി. ഓബിന്‍ ജോ, സംവിധാനത്തിന്റെ പേറ്റന്റുടമയായ ജോയ് എബ്രഹാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കമ്പനിയുടെ ആദ്യത്തെ പാര്‍ക്കിങ് സിസ്റ്റം രണ്ടു മാസത്തിനുള്ളില്‍ ടെക്‌നോ പാര്‍ക്കില്‍ സ്ഥാപിക്കും. താത്കാലികമായോ സ്ഥിരമായോ സ്ഥാപിക്കാവുന്ന പാര്‍ക്കിങ് സംവിധാനത്തില്‍ ടൂവീലറുകളും പാര്‍ക്ക് ചെയ്യാന്‍ കഴിയും. 8 മണിക്കൂര്‍ കൊണ്ട് താത്കാലികമായി സ്ഥാപിക്കാം. ഒരേസമയം കാറുകള്‍ പാര്‍ക്ക് ചെയ്യാനും തിരിച്ചെടുക്കാനും ഇതില്‍ സൗകര്യമുണ്ടായിരിക്കും.....


No comments: